പിണറായിക്കെതിരെ വീണ്ടും വി.എസ്

single-img
12 May 2012

ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പരസ്യമായി പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട്  പ്രതിപക്ഷനേതാവ് വി.എസ്‌  അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്.  തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ വര്‍ഗവഞ്ചകരെന്ന് വിളിച്ച്  പുറത്താക്കുകയല്ല വേണ്ടതെന്നും  പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളെ  വേണ്ടവിധം പരിശോധിച്ച് പ്രവര്‍ത്തകരെ  ഒരുമിച്ച് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ കടുത്ത ഭാഷയില്‍  വിമര്‍ശിച്ച വി.എസ്  ചന്ദ്രശേഖരന്‍ കുലം കുത്തിയെന്ന് കരുതുന്നില്ലെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.  കുലംകുത്തി പ്രയോഗം  നടത്തിയ  പിണറായിവിജയനെ  പിന്തുണച്ച ഔദ്യോഗികപക്ഷം നേതാവ് വി.വി ദക്ഷിണാമൂര്‍ത്തിയേയും അദ്ദേഹം  വിമര്‍ശിച്ചു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത  വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു വി.എസ് ഇക്കാര്യം പറഞ്ഞത്.