വി എസിന്റെ നടപടി അച്ചടക്കലംഘനമെന്ന് ശിവദാസ മേനോൻ

single-img
12 May 2012

തിരുവനന്തപുരം:പാർട്ടിക്കെതിരെ പരസ്യമായ പ്രസ്താവന നടത്തിയ വി എസ് അചുതാനന്ദന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് ടി.ശിവദാസ മേനോൻ.ഡാങ്കെയെ പിണറായിയുമായി താരതമ്യം ചെയ്തു സംസാരിക്കുകയായിരുന്നു വി എസ്.പാർട്ടി ഘടകത്തിൽ പറയേണ്ട കാര്യമാണ് ഇതെന്നും പാർട്ടിയുടെ നിലപാടുകൾ പാർട്ടി സെക്രട്ടറിയാണ് പറയേണ്ടതെന്നും ശിവദാസ മേനോൻ പറഞ്ഞു. അതേസമയം, പിണറായിയെ ഡാങ്കെയോട്‌ ഉപമിച്ചുള്ള വി.എസിന്റെ വിമര്‍ശനങ്ങളോട്‌ മറുപടി പറയാന്‍ ദക്ഷിണാമൂര്‍ത്തി തയ്യാറായില്ല.അച്ചടക്കമെന്താണെന്ന തനിക്കും വി എസിനും അറിയാമെന്നും ദക്ഷിണാമൂർത്തി അഭിപ്രായപ്പെട്ടു.