സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വീണ്ടും കപ്പല്‍ റാഞ്ചി

single-img
12 May 2012

സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ വീണ്ടും കപ്പല്‍ റാഞ്ചിയതായി  റിപ്പോര്‍ട്ട്. ഇന്ത്യാക്കാരും ഫിലിപ്പീന്‍സ്‌ക്കാരും ഉള്‍പ്പെടെ 15 ജീവനക്കാരുള്ള  എണ്ണക്കപ്പലാണ്  സൊമാലിയ കടല്‍ക്കൊള്ളക്കാര്‍  റാഞ്ചിയത്.   ഗ്രീക്ക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള  ലൈബീരിയന്‍ എണ്ണക്കപ്പലായ സ്മിര്‍ണി  ആണ് ഒമാന്‍ തീരത്തിന് 630 അകലെ വച്ച്  കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. ഏകദേശം 17 കപ്പലുകളും  300 ഓളം കപ്പല്‍ ജീവനക്കാരും  ഇപ്പോഴും  സൊമലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുണ്ടെന്നാണ് കണക്ക്.