സ്നേഹയ്ക്കിനി പ്രസന്ന ജീവിതം

single-img
12 May 2012

തമിഴകത്തിന്റെ മുഖശ്രീ സ്നേഹക്കിനി മധുവിധുനാളുകൾ.തെന്നിന്ത്യൻ സിനിമാതാരം പ്രസന്നയും സ്നേഹയും തമ്മിലുള്ള വിവാഹം ഇന്നലെ ചെന്നൈയിൽ നടന്നു.ദീർഘനാളത്തെ പ്രണയ സാഫല്യത്തിന് ഇന്നലെ കതിർ മണ്ഡപമൊരുങ്ങി.ചെന്നൈ വാനഗരം ശ്രീവാരു വെങ്കിടാചലപതി കല്യാണമണ്ഡപത്തില്‍ 11-ന് രാവിലെ ഒന്‍പതിനും 10.30-നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. ഇരുകുടുംബങ്ങളുടേയും താത്പര്യ പ്രകാരം തെലുങ്ക് നായിഡു, തമിഴ് ബ്രാഹ്മണ പാരമ്പര്യാചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.മലയാളം,തമിഴ്,തെലുങ്ക് ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിലെ ഉന്നതർ താരജോഡികൾക്ക് മംഗളം നേരാനെത്തിയിരുന്നു.ഇന്നലെ വൈകിട്ട് ഇതേ സ്ഥലത്തു വെച്ച് അതിഥികൾക്ക് സൽക്കാരവും നടത്തിയിരുന്നു.സിനിമാ ജീവിതത്തിനിടയ്ക്കായിരുന്നു ഇവർ തമ്മിലുള്ള പ്രണയം തളിരിട്ടത്.പ്രണയത്തിനെ കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്ന സ്നേഹയും പ്രസന്നയും ഇരു വീട്ടുകാരുടെയും സമ്മതം ലഭിച്ചതിന്റെ പിന്നാലെ നാലുമാസം മുമ്പ് വിവാഹ കാര്യം ഔദ്യോഗികമയി പുറത്തു വിടുകയായിരുന്നു.വിവാഹ ശേഷം അഭിനയം തുടരുമോ എന്ന ചോദ്യത്തിനു എല്ലാം പ്രസന്നയ്ക്കു വിടുകയാണെന്നാണ് സനേഹ പറഞ്ഞത്.