ജയേന്ദ്ര സരസ്വതിക്കെതിരെ നടി രഞ്ജിത

single-img
12 May 2012

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിക്കെതിരെ പഴയകാല നടി രഞ്ജിത ചെന്നൈ എഗ്‌മോര്‍ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചു.കാഞ്ചി മഠാധിപതിയുടെ പരാമർശങ്ങൾ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്ന് കാണിച്ചാണ് നിത്യാനന്ദ ഭക്ത കൂടിയായ രഞ്ജിത കോടതിയെ സമീപിച്ചത്.നടപടികൾ ഉടൻ ആരംഭിക്കണമെന്നും ഇവർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഗ്മൂറിലുള്ള മജിസ്ട്രേറ്റ് കോടതിയിൽ അഡ്വക്കേറ്റിനൊപ്പാമാണ് രഞ്ജിത എത്തിയത്.സ്വാമിയുടെ ആരോപണങ്ങളിൽ യാതൊരു സത്യവുമില്ലെന്ന് രഞ്ജിത മാധ്യമങ്ങളോട പറഞ്ഞു. നിത്യാനന്ദയുടെ കൂടെ എപ്പോഴും രഞ്ജിതയെ കാണാമെന്നും അങ്ങനെയൊരാൾ എങ്ങനെ ഒരു ആത്മീയ ഗുരുവാകും എന്നതായിരുന്നു സ്വാമിയുടെ വിവാദ പരാമർശം.താന്‍ കടുത്ത ഹിന്ദുമതവിശ്വാസിയാണെന്നും ശിഷ്യയെന്ന നിലയില്‍ നിത്യാനന്ദ തമിഴ്‌നാട്ടിലും കര്‍ണാടകയിലും നടത്തുന്ന പരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും രഞ്ജിത പരാതിയില്‍ വിശദീകരിയ്ക്കുന്നുണ്ട്.നിത്യാനന്ദയും നടിയും തമ്മിലുള്ള വീഡിയോ ക്ലിപ്പിംഗ്സുകൾ ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു.എന്നാൽ അതു താനല്ലെന്നും തന്റെ മുഖം ആരോ വിദഗ്ദമായി മോർഫ് ചെയ്തതാണ് എന്നുമാണ് ആ സംഭവത്തെകുറിച്ച് ഏറെക്കാലത്തിനു ശേഷം രഞ്ജിത പറഞ്ഞത്.