എൻ.സി ഇ.ആർ.ടി കാർട്ടൂൺ:കപിൽ സിബൽ മാപ്പു പറഞ്ഞു.

single-img
12 May 2012

ന്യൂഡൽഹി:എൻ.സി ഇ.ആർ.ടി പാഠപുസ്തകത്തിൽ ഡോക്ടർ അംബേദ്കറെക്കുറിച്ചുള്ള ഒരു കാർട്ടൂൻ പ്രസിദ്ദീകരിച്ചതിനെതിരെ പാർലമെന്റിൽ ബഹളം. ഇതിനെതുടർന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ മാപ്പ് പറഞ്ഞു.കാർട്ടൂൺ പുസ്തകത്തിൽ ഉൽ‌പ്പെടുത്തിയത് 2006 ലാണെന്നും അന്നു താൻ മന്ത്രിയായിരുന്നില്ല എന്നും കാണിച്ചാണ് കപിൽ മാപ്പു പറഞ്ഞത്.കാർട്ടൂൺ പുസ്തകത്തിൽ നിന്നും നീക്കം ചെയ്യാനും പുസ്തകം വിതരണം ചെയ്യുന്നത് നിർത്തലാക്കാനും നിർദ്ദേശം നൽകിയതായും കപിൽ സിബൽ പറഞ്ഞു. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലെ കാർട്ടൂണാണ് വിവാദമായത്. ഒച്ചിന്റെ മുകളിലിരിക്കുന്ന അംബേദ്കറോട്‌ ചാട്ടവാറുമായി നില്‍ക്കുന്ന നെഹ്‌റു ഭരണഘടന വേഗത്തില്‍ തയാറാക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു കാര്‍ട്ടൂണ്‍.