രാഷ്ട്രീയ കൊലപാതകങ്ങൾ സി.ബി.ഐ ക്കു വിടണമെന്ന് കെ.സി.വേണുഗോപാൽ

single-img
12 May 2012

വടകര:കഴിഞ്ഞ ഇരുപതു വർഷത്തിനിടെ കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ സി.ബി.ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേന്ദ്ര ഊർജ്ജ സഹമന്ത്രി കെ.സി വേണു ഗോപാൽ പറഞ്ഞു.ഒഞ്ചിയത്ത് ചന്ദ്രശേഖരന്റെ വീടു സന്ദർശനം നടത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചന്ദ്രശേഖരൻ വധത്തിനു പിന്നിലിള്ള പ്രതികളെ പിടിച്ചു കഴിഞ്ഞാൽ കേരളാ രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ട്ടിക്കുമെന്ന കാര്യത്തിൽ സംശയം ഇല്ലെന്നും കൊലപാതകത്തിനു പിന്നിൽ സി.പി.എം ആണെന്നു ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.എന്തായാലും ഈ കേസിലെ യഥാർത്ഥ പ്രതികളെ മുഴുവനും പുറത്തു കൊണ്ട് വരുമെന്നും രാഷ്ട്രീയ പാർട്ടിക തമ്മിലുള്ള ഒത്തു തീർപ്പ് ഇതിൽ ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.