കിംഗ് ഫിഷർ പൈലറ്റുമാർ സമരം പിൻവലിച്ചു

single-img
12 May 2012

ന്യൂഡൽഹി:കിങ്ഫിഷർ പൈലറ്റുമാർ സമരം പിൻവലിച്ചു.ജനുവരിയിലെ കുടിശ്ശികയുള്ള ശമ്പളം ഈ മാസം 15 നകം നൽകാമെന്ന മാനേജ്മെന്റിന്റെ ഉറപ്പിൻമേലാണ് വ്യാഴാഴ്ച്ച മുതൽ നടത്തി വന്ന സമരം പൈലറ്റുമാർ പിൻവലിച്ചത്.ശമ്പളം ലഭിക്കാത്തതിൽ പ്രധിഷേധിച്ചാണ് ഇവർ സമരം നടത്താൻ തീരുമാനിച്ചത്.സമരത്തിന്റെ ഭാഗമായി കിംഗ് ഫിഷറിന്റെ പന്ത്രണ്ടോളം സർവ്വീസുകളാണ് ഇന്ന് മുടങ്ങിയത്.