വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

single-img
12 May 2012

വടക്ക്കിഴക്കന്‍  സംസ്ഥാനങ്ങളില്‍ ഭൂചലനം. അസം, ബംഗാള്‍ , മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ 6.15നാണ്  ഭൂചലനമുണ്ടായത്. റിക്റ്റര്‍ സ്‌കെയില്‍ 5.4 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍  നിരവധി വീടുകള്‍ തകര്‍ന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  പരിക്കേറ്റവരെ  ആശുപത്രിയില്‍  പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ച് സെക്കന്‍ക്ക്  നീണ്ടു നിന്നു ഇതിന്റെ പ്രകമ്പനം.