യുവാവിനെ കുത്തികൊന്നു

single-img
12 May 2012

കടം വാങ്ങിയ രൂപ തിരികെ കൊടുക്കാത്തനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍   യുവാവിനെ കുത്തികൊന്നു.  തിരുമല സ്വദേശി സഹന്‍ഷാ(17)നെയാണ് മരിച്ചത്.  സുഹൃത്തായ  നേമം  പുഞ്ചക്കരി ലക്ഷംവീട് കോളനി നിവാസായ  ബഷീല്‍ നിന്നും  സഹന്‍ഷാ 100 രൂപവാങ്ങിയിരുന്നു. ഇന്നലെ രാത്രി പണം തിരിച്ചു നല്‍ക്കാത്തതിനെ  ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സഹന്‍ഷായും  മറ്റ് രണ്ട് സുഹൃത്തുക്കളും കൂടി  ബഷീറിനെ  മര്‍ദ്ദിച്ചിരുന്നു.  തുടര്‍ന്ന്  ബഷീര്‍ വീട്ടില്‍ നിന്ന് ചട്ടുകമെടുത്തുകൊണ്ടുവന്ന്  അതിന്റെ പിന്‍ഭാഗം കൊണ്ട്  സഹന്‍ഷായെ കുത്തികൊല്ലുകയായിരുന്നു.  ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ സഹന്‍ഷാ മരിക്കുകയായിരുന്നു.  സംഭവത്തെ തുടര്‍ന്ന് ബഷീര്‍ ഒളിവിലാണ്.