എയര്‍ഇന്ത്യ സമരം; അജിത് സിംഗ് മുന്‍ കേന്ദ്രവ്യോമയാന മന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടി

single-img
12 May 2012

അഞ്ചാംദിവസവും തുടരുന്ന എയര്‍ ഇന്ത്യയിലെ  പൈലറ്റുമാരുടെ സമരത്തിന് പരിഹാരം കാണുന്നതിനായി  കേന്ദ്രവ്യോമയാനമന്ത്രി  അജിത് സിംഗ് മുന്‍വ്യോമയാന മന്ത്രിമാരായ  രാജീവ് പ്രതാപ് റൂഡി, ശരദ് യാദവ്, , ഷഹ്‌വാസ് ഹുസൈന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. എയര്‍ ഇന്ത്യാപൈലറ്റുമാര്‍ നടത്തുന്ന  സമരം വിചിത്രമാണെന്നും  ഇവരുടെ പ്രശ്‌നം ഒരു സര്‍ക്കാരിനും പരിഹരിക്കാനാവില്ലെന്നും മുന്‍ വ്യോമയാന  മന്ത്രി  രജീവ് പ്രതാപ്  റൂഡി  പറഞ്ഞു. സാധാരണക്കാരായ ജനങ്ങളാണ് സമരം മൂലം ദുരിതത്തിലാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി  ഇടപെടണമെന്നാവശ്യപ്പെട്ട്  പൈലറ്റുമാര്‍  പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.  എയര്‍ഇന്ത്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഒരു വിഭാഗം പൈലറ്റുമാര്‍  സമരം നടത്തുന്നതിന് കാരണം.