എയര്‍ഇന്ത്യാ സമരം; 25 പൈലറ്റുമാരെ കൂടി പുറത്താക്കി

single-img
12 May 2012

എയര്‍ഇന്ത്യാ പൈലറ്റുമാര്‍ നടത്തുന്ന സമരം അഞ്ചാംദിവസമായ ഇന്നും തുടരുന്നു. ഇന്നലെ 25 പൈലറ്റുമാരെകൂടിപിരിച്ചു വിട്ടതോടെപുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം 70 ആയി. ഇവരുടെ ലൈസന്‍സ്  റദ്ദാക്കാന്‍ എയര്‍ ഇന്ത്യയോട് വ്യോമയാന ഡയറക്ടര്‍റോട്  ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര രാജ്യാന്തര വിമാനയാത്രക്കാരുടെ ദുരിതം  രൂക്ഷമായി വരുകയാണ്. ഇന്ന് വൈകുന്നേരം 3.40ന് കോഴിക്കോട് നിന്ന് മടങ്ങേണ്ട കുവൈത്ത്, അഞ്ചിന് പുറപ്പെടേണ്ട ജിദ്ദ വിമാനങ്ങളും റദ്ദാക്കി. കൂടാതെ മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പേടേണ്ട 16 വിമാനങ്ങള്‍  റദ്ദാക്കി. പൈലറ്റ്മാരുടെ സമരത്തെ കോടതിയലക്ഷ്യമായി  പ്രഖ്യാപിക്കണമെന്ന്  ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി  ഇന്നലെ സുപ്രീം കോടതി തള്ളി. സമരക്കാരുമായി  പ്രശ്‌നം   ചര്‍ച്ചചെയ്ത് പ്രശ്‌ന പരിഹാരം നടത്തണമെന്നണ്  കോടതി നിര്‍ദ്ദേശം.