വി.എസിന്റെ ഭൂമിദാനം: അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

single-img
11 May 2012

ന്യൂഡൽഹി:വി.എസ് അച്യുതാനന്ദൻ മുഖ്യ മന്ത്രിയായിരിക്കെ ബന്ധുവിന് ഭൂമി ദാനം ചെയ്ത കേസുമായി ബന്ധപ്പെട്ട അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.ഭൂമി ലഭിച്ചുവെന്ന് ആരൊപണ വിധേയനായ ടി.കെ സോമൻ നൽകിയ ഹർജിയിലാണ് നടപടി.കേസിൽ എതിർ കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സോമനു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതോടെയാണ് കോടതി ഇതിൽ ഇടപെട്ടത്.അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തടയണമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.