ഉണ്ണിത്താൻ വധശ്രമകേസ് :പോലീസ് ഉദ്ദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സന്തോഷ്

single-img
11 May 2012

കൊച്ചി:വി.ബി ഉണ്ണിത്താൻ വധശ്രമ കേസിൽ കേരളാ പോലിസിലെ ഉന്നതർ അടക്കമുള്ളവർ പ്രതി പട്ടികയിൽ വന്നേക്കാം .വധ ശ്രമകേസിലെ പ്രതി കണ്ടെയ്നർ സന്തോഷ് ഇന്നലെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകി.ഇയാളെ മാപ്പു സാക്ഷിയാകാനുള്ള സി ബി ഐയുടെ ശ്രമത്തിനിടെയാണ് കേരളാ പോലീസിലെ ഉന്നതർക്ക് ഈ കേസുമായുള്ള ബന്ധം സന്തോഷിൽ നിന്നും സി.ബി.ഐ മനസിലാക്കുന്നത്.  ഡിവൈ.എസ്.പി മാരായ സന്തോഷ് നായർ,അബ്ദുൾ റഷീദ് എന്നിവർക്കാണ് ഇതിൽ  പങ്കുള്ളതായി പറയപ്പെടുന്നത്.