ചന്ദ്രശേഖരന്‍വധം; പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

single-img
11 May 2012

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍  പ്രതികള്‍ക്കെതിരെ  ലുക്ക്ഔട്ട്
നോട്ടീസ് പുറപ്പെടുവിച്ചു.  ഈ കേസില്‍ പ്രധാന പ്രതികളെന്ന് കരുതുന്ന  കൊടി  സുനിക്കും റഫീഖമടങ്ങുന്ന എട്ട് പ്രതികള്‍ക്ക്ക്കെതിരെയാണ്  ലുക്കൗട്ട് നോട്ടീസ്. പ്രതികള്‍ രാജ്യം വിട്ടു പോകാനുള്ള സാധ്യത പരിഗണിച്ച്  പ്രമുഖവിമാനത്താവളങ്ങളില്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൊടി സുനിക്കും റഫീഖിനുമായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. പ്രതികള്‍ അന്യസംസ്ഥാനങ്ങിലേയ്ക്ക്  പോകാനുള്ള സാധ്യത പരിഗണിച്ച്് അവിടെയ്ക്കും ശക്തമായ അന്വേഷണം നടത്തുന്നുണ്ട്.