സിറിയയിൽ കാർ ബോംബ് സ്ഫോടനം :55 പേർ കൊല്ലപ്പെട്ടു

single-img
11 May 2012

ബൈറൂട്ട്:സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇന്നലെയുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ 55 പേർ കൊല്ലപ്പെട്ടു.നഗരമധ്യത്തിലെ ഒരു സർക്കാർ സ്ഥാപനത്തിനു നേരെയായിരുന്നു സ്ഫോടനം.370 ഓളം പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ പലരുടെയും നിലഗുരുതരമാണെന്ന് സിറിയൻ സർക്കാരിന്റെ ഔദ്യോഗിക ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.അൽക്വയ്ദയൊട് ആഭിമുഖ്യം പുലർത്തുന്ന സംഘടനയാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് പ്രാധമിക നിഗമനം.