സച്ചിന്റെ മുഖം ഇനി ടൈമിന്റെ കവർ പേജിലും

single-img
11 May 2012

ന്യൂയോർക്ക്:ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ ഇനി പ്രശസ്ത മാഗസിനായ ടൈം മാസികയുടെ കവർ പേജിൽ.ഇതിൽ സച്ചിന്റെ വിശദമായ അഭിമുഖവും ഉൽ‌പ്പെടുത്തിയിട്ടുണ്ട്. താൻ ദീർഘകാലത്തേയ്ക്ക് ഒന്നും പ്ലാൻ ചെയ്തു വെയ്ക്കാറില്ലെന്നും ഓരോ മത്സരത്തിനും വേണ്ടി മാത്രമാണ് തയ്യാറെടുക്കുന്നതെന്നും സച്ചിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. 2010 ൽ ടൈം മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സ്വാദീനമുള്ള 100 വ്യക്തികളുടെ ലിസ്റ്റിൽ സചിന്റെ പേരും ഉൾപ്പെടുത്തിയിരുന്നു.സിംഗപ്പൂർ,ആസ്ട്രേലിയ ,ഇന്ത്യ,ന്യൂസ് ലാന്റ് എന്നിവിടങ്ങളിലേക്കുള്ള പുതിയ പതിപ്പിലാണ് സച്ചിന്റെ കവർ ചിത്രമുള്ളത്.