റിയാദിൽ വർക്ക്ഷോപ്പ് ഇടിഞ്ഞു വീണ് മലയാളി മരിച്ചു

single-img
11 May 2012

റിയാദ്:ബുധനാഴ്ച്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ വർക്ക് ഷോപ്പിന്റെ ചുവരിടിഞ്ഞു വീണ് മലയാളി മരിച്ചു.രണ്ടു പേർക്ക് പരുക്കേറ്റു.ഏലൈയാപറമ്പ് സ്വദേശി മേക്കുളമ്പാട്ട് സുമേഷ് കുമാറാണ്(26) മരിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ റിയാദിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന സുമേഷ് ജോലി കഴിഞ്ഞ് തിരികെ പോകുന്നതിനു മുമ്പായി വാട്ടർ കൂളറിൽ നിന്നും വെള്ളം എടുത്തു കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്.കാറ്റിൽ പെട്ട മതിൽ സുമേഷിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു.സുമേഷിനൊപ്പം അപകടത്തിൽ‌പ്പെട്ട കോയമ്പത്തൂർ സ്വദേശി ഹുസൻ,ആസാം സ്വദേശി മുബിത് എന്നിവർ നിസാര പരിക്കുകകളോടെ രക്ഷപ്പെട്ടു.രണ്ടു വർഷമായി റിയാദിലുള്ള സുമേഷ് അടുത്ത ആഴ്ച്ച നാട്ടിലേയ്ക്ക് പോകാനിരിക്കുകയായിരുന്നു.അവിവാഹിതനാണ്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് സുമേഷിന്റെ പിതൃ സഹോദരൻ അനിൽ.