പ്രശ്‌നം പരിഹരിക്കാനാവുമെന്ന് പ്രതീക്ഷ: രമേശ് ചെന്നിത്തല

single-img
11 May 2012

ആര്‍. ബാലകൃഷ്ണപിള്ളയും മന്ത്രി കെ.ബി ഗണേഷ് കുമാറുമായി   ചര്‍ച്ച നടത്തുമെന്നും, അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നു പ്രതീക്ഷിക്കുന്നന്നതായി കെ.പി.സി.സി പ്രസിഡന്റ്‌ രമേശ് ചെന്നിത്തല. കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍  സംസാരിക്കവേയാണ് ആദ്ദേഹം ഇക്കാര്യം പറഞ്ഞത്.                              ഇരുവരും ഒരുമിച്ച് പോകണമെന്നതാണ് അഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മുതലമടയില്‍ ഡിസ്റ്റിലറി സ്ഥാപിക്കുന്നത് സംബന്ധിച്ച് പഞ്ചായത്തിനും ജനങ്ങള്‍ക്കും തീരുമാനമെടുക്കാമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും, സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം  രേഖപ്പെടുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.