നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ്; ശെല്‍വരാജ് പത്രിക സമര്‍പ്പിച്ചു

single-img
11 May 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍  യു.ഡി.എഫ്  സ്ഥാനാര്‍ത്ഥി ആര്‍.ശെല്‍വരാജ് ഇന്നു പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ  തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടര്‍ മുരളീധരനു മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.  കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍ , മന്ത്രി വി.എസ്. ശിവകുമാര്‍,  തമ്പാന്നൂര്‍ രവി, എന്‍ ശക്തന്‍ എന്നീ നേതാക്കളും യു.ഡി.എഫ് പ്രവര്‍ത്തകര്‍രും  അദ്ദേഹത്തോടൊപ്പം  പത്രിക നല്‍കാന്‍ എത്തിയിരുന്നു.   എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി  എഫ്.ലോറന്‍സ്  ഇന്നലെ  നാമനിര്‍ദ്ദേശക പട്ടിക സമര്‍പ്പിച്ചിരുന്നു.