മാങ്കുളത്ത് ഇനി ലോഡ് ഷെഡ്ഡിങ്ങില്ല.

single-img
11 May 2012

ഇടുക്കി.സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിൽക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രാമം എന്ന ബഹുമതി ഇനി മാങ്കുളത്തിനു സ്വന്തം.ഒരു തടയണപോലും ഇല്ലാതെ പ്രകൃതിദത്തമായ വെള്ളത്തിൽ നിന്നു മാത്രം 120 കിലോവാട്ട് വൈദ്യുതിയാണ് മാങ്കുളം പഞ്ചായത്ത് സർക്കാരിനു നൽകുന്നത്.പാരിതോഷികമായി ഈ പഞ്ചായത്തിനെ ലോഡ് ഷെഡ്ഡിങ്ങിൽ നിന്നും ഒഴിവാക്കുമെന്ന് വൈദ്യുത മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.വൈദ്യുത ബോര്‍ഡുമായി പഞ്ചായത്ത് ഉണ്ടാക്കിയ കരാറനുസരിച്ച് 110 കിലോവാട്ട് വൈദ്യുതി 2.9 രൂപാ നിരക്കില്‍ വില്‍ക്കും. ഇതിലൂടെ പഞ്ചായത്തിന് 25 ലക്ഷം രൂപയുടെ അധികവരുമാനം ലഭിക്കുകയും ചെയ്യും. ഈ തുക ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു..