മലപ്പുറത്ത് ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി.

single-img
11 May 2012

മലപ്പുറം:നിലമ്പൂർ വഴികടവിൽ ഒരു കുടുംബത്തിലെ 5 പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുനത്.പുനത്തിൽ സെയ്ദലി,ഭാര്യ ഹസീന,മക്കളായ മുഹ്സിന,അൻസാർ,അഫ്നാസ് എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹസീനയും മക്കളും വെട്ടേറ്റ നിലയിലും സെയ്ദലിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.മരണ കാരണം വ്യക്തമല്ല.ഇന്നു രാവിലെ എട്ടു മണിയോടെയാണ് അയൽ വീട്ടുകാർ മരണ വിവരം അറിയുന്നത്.ഉടൻ തന്നെ അവർ വിവരം വഴിക്കടവ് പോലീസിനെ അറിയിക്കുകയായിരുന്നു.