ജോയ്എബ്രഹാം രാജ്യസഭാസ്ഥാനാര്‍ത്ഥിയായേക്കും

single-img
11 May 2012

കേരളാ കോണ്‍ഗ്രസ് (എം) രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മുന്‍ എം.എല്‍.എ ജോയ് എബ്രഹാം മല്‍സരിച്ചേക്കും. ഇന്നു ചേരുന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിനു ശേഷം   ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം   നടത്തും. പതിനൊന്നു മണിക്ക് കോട്ടയത്താണ്  യോഗം ചേരുന്നത്. ജോയ്എബ്രഹാമിനെ
രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുന്നതു സംബന്ധിച്ച് കെ.എം.മാണിയും പി.ജെ. ജോസഫും തമ്മില്‍  ധാരണയിലായിട്ടുണ്ട്. മാണി വിഭാഗത്തില്‍ നിന്ന് ജോയ് എബ്രഹാമിന്റെ പേരും  ജോസഫ് വിഭാഗത്തില്‍  നിന്നും മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജിന്റെ  പേരുമാണ് ഉയര്‍ന്ന് വന്നത്. പാര്‍ട്ടിക്ക് ലഭിക്കുന്ന അടുത്ത സ്ഥാനം ഫ്രാന്‍സിസ് ജോര്‍ജിന്  നല്‍കാമെന്ന് മാണി നല്‍കിയ ഉറപ്പിന്‍മേല്‍ ജോയ് എബ്രഹാമിനെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ജോയ് എബ്രഹാമിനെ  സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച്  തന്നോട് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്നും  ജോയ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കുതിനെ താന്‍ അനുകൂലിക്കുകയോ  എതിര്‍ക്കുകയോ  ചെയ്തിട്ടില്ലെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.   മുല്ലപ്പെരിയാര്‍ പ്രശ്‌നവും  ഇന്നത്തെ യോഗത്തില്‍  ചര്‍ച്ചചെയ്യും.