ഐ.പി.എല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം

single-img
11 May 2012

 രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നാല് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ  രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റില്‍ 126  റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ വിജയം നേടി.  ചെന്നൈയ്ക്കുവേണ്ടി നാല് ഓവറില്‍  എട്ട് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് എടുത്ത  ഹില്‍ഫന്‍ഹാസാണ് മാന്‍ ഓഫ് ദ മാച്ച്. മഴ കാരണം കളി കുറച്ച് നേരം മുടങ്ങിയിരുന്നു.