യെദിയൂരപ്പയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

single-img
11 May 2012

മുന്‍ കര്‍ണാടക മുഖ്യമന്ത്രി  ബി.എസ് യെദിയൂരപ്പയ്‌ക്കെതിരെ  സി.ബി.ഐ അന്വേഷണത്തിന്  സുപ്രീംകോടതി ഉത്തരവ്. ഉന്നത ഖനന കമ്പനികള്‍ക്കുവേണ്ടി ഒത്താശ  ചെയ്തുകൊടുത്തു, സ്വജനപക്ഷപാതം  നടത്തി എന്നീ ആരോപണങ്ങളിലാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്.  ഇദ്ദേഹത്തിനെതിരെ  പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന്  ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ആഗസ്റ്റ് മൂന്നിനകം  റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഖനനകേസുമായി ബന്ധപ്പെട്ട് യെദിയൂരപ്പയ്‌ക്കെതിരെ   ഏതെങ്കിലും  കോടതികളില്‍  കേസ്  നടക്കുന്നുണ്ടെങ്കില്‍ അത് സ്‌റ്റേ ചെയ്യണമെന്നും  സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത് മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചുവരാനുള്ള  യെദിയൂരപ്പയുടെ ആഗ്രഹത്തിന് മങ്ങലേല്‍പ്പിക്കുകയാണ്.