ഗണേഷിനെതിരെ വീണ്ടും പരസ്യ പ്രസ്താവനകളുമായി പിള്ള

single-img
11 May 2012

മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ പരസ്യപ്രസ്താവനകളുമായി വീണ്ടും  കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള . പാര്‍ട്ടിക്കെതിരെ  വെല്ലുവിളിക്കാനുള്ള സംഘടനാശേഷി  ഗണേഷിനില്ലെന്നും ഗണേഷ് വനംവകുപ്പ് ഒഴിയണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.  കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്.
പത്തുമാസത്തിനുമുമ്പ് താന്‍ പരാതി ഉന്നയിച്ചപ്പോള്‍ യു.ഡി.എഫ് നേതൃത്വം പരിഹരിച്ചിരുന്നെങ്കില്‍  നിലവിലെ സ്ഥിതി വരുകയില്ലായിരുന്നുവെന്നും
ഗണേഷിനെതിരെ ഇനി ഒന്നും പറയാനില്ല  ചെയ്യാനാണാണ് പോകുന്നതെന്നും  അദ്ദേഹം കൂട്ടിചേര്‍ത്തു.