മന്ത്രി അനൂപിന്റെ കാറിടിച്ച വഴിയാത്രക്കാരൻ മരിച്ചു

single-img
11 May 2012

വെഞ്ഞാറമൂട്:മന്ത്രി അനൂപ് ജേക്കബിന്റെ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.ഇന്നലെ രാത്രി 8:30  ഓടെയായിരുന്നു സംഭവം.വെമ്പായം പെരുംകൂർ ആമിന മൻസിലിൽ അബ്ദുൽ കരീം(72) ആണ് മരിച്ചത്. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന മന്ത്രിയുടെ കാർ അബ്ദുൽ കരീമിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.വീട്ടിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം.ഉടൻ തന്നെ അബ്ദുൽ കരീമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതയായ അസുമാബീവിയാണ് അബ്ദുൽ കരീമിന്റെ ഭാര്യ.