എയർ ഇന്ത്യക്കു പുറമെ കിങ് ഫിഷറു സമര മുഖത്തേയ്ക്ക്

single-img
11 May 2012

ന്യൂഡൽഹി:എയർ ഇന്ത്യൻ പൈലറ്റുമാരുടെ പിന്നാലെ കിങ്ഫിഷർ പൈലറ്റുമാരും സമരത്തിലേക്ക്.ഇതുകാരണം രാജ്യത്തെ വിമാനസർവ്വീസുകൾ കടുത്ത പ്രതിസന്ധിയിലെക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.പൈലറ്റുമാർ രോഗാവധിയിൽ പ്രവേശിച്ചതോടുകൂടി എയർ ഇന്ത്യയും കിങ്ഫിഷറും 12 വീതം സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. യു.എസ് ,യൂറോപ്പ് ,റിയാദ്,ജിദ്ദ എന്നിവിടങ്ങളിലുള്ള സർവ്വീസുകൾ എയർ ഇന്ത്യ ഇന്നു റദ്ദാക്കിയിട്ടുണ്ട്.ഈ മാസം 15 വരെ രാജ്യാന്തര ടിക്കറ്റ് ബുക്കിംഗും എയർ ഇന്ത്യ നിർത്തിവെച്ചിരിക്കുകയാണ്.ശമ്പള കുടിശ്ശിക തീർത്തു തരണമെന്നാണ് കിങ്ഫിഷർ എയർലൈൻസ് പൈലറ്റുമാരുടെ ആവശ്യം.ജനുവരി മുതലുള്ള ശമ്പളം മേയ് ഒൻപതിനകം തന്നു തീർക്കുമെന്ന് അധികാരികൾ വാക്കു നൽകിയിരുന്നു. എന്നാൽ നടപടികൾ ഒന്നും ഉണ്ടാകാത്തതിനാലാണ് ഇന്നലെ മുതൽ കിങ്ഫിഷർ പൈലറ്റുമാരും സമരം ചെയ്യാൻ തീരുമാനിച്ചത്.