വാഹനാപകടം; ക്ലീനര്‍ മരിച്ചു

single-img
11 May 2012

ബസിന് പിന്നില്‍ ലോറിയിടിച്ച് ക്ലീനര്‍ മരിച്ചു.   കൊല്ലം സ്വദേശി  ഷംസുദ്ദീന്‍ (52) ആണ് മരിച്ചത്.  സ്‌റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ  ഇറക്കുന്നതിനിടെ  സൂപ്പര്‍ ഫാസ്റ്റിന്റെ പിന്നില്‍ ചരക്കുലോറിയിടിച്ചാണ് അപടകം  ഉണ്ടായത്.  സംഭവത്തില്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക്  പരിക്കുപറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സെത്തി  ബസ് വെട്ടിപ്പൊളിച്ചാണ്‌ യാത്രക്കാരെ  പുറത്തെടുത്തത്.   വയലാര്‍ ബസ് സ്‌റ്റോപ്പിന് സമീപം  ഇന്ന് പുലര്‍ച്ചെ  ഒരു മണിക്കായിരുന്നു അപകടം ഉണ്ടായത്.