ലണ്ടന്‍ ഒളിമ്പിക്‌സ്; ദീപശിഖാപ്രയാണം ആരംഭിച്ചു

single-img
11 May 2012

ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ദീപശിഖാ പ്രയാണത്തിനു തുടക്കമായി. ഏതന്‍സിലെ  പുരാതന ഒളിമ്പിയയിലുള്ള ഹീരദേവാലയത്തിലാണ് പരമ്പരാഗത ചടങ്ങുകളോടെ  ദീപം  തെളിയിക്കല്‍ ചടങ്ങ് നടന്നത്. അഭിനേത്രി ഇനോ മെനഗാക്കിയില്‍ നിന്ന് ലോക നീന്തല്‍  ചാമ്പ്യനായ ഗ്രീക്ക് താരം സ്പിറോസ് ഗ്യാനിയോട്ടിസ് ദീപവും ഒലിവ് ഇലയവും  ഏറ്റുവാങ്ങി. കോണ്‍കേവ് കണ്ണാടിയിയില്‍ നിന്നും  സൂര്യപ്രകാശം ദീപശിഖയിലേയ്ക്ക് പ്രതിഫലിപ്പിച്ചാണ് അഗ്നിജ്വാല പകരുന്നത്.

ഗ്രീസില്‍ നിന്ന് ഇന്നലെത്തന്നെ ദീപശിഖാപ്രയാണം തുടങ്ങി. ഇവിടെ നിന്നും  490 പേര്‍ ഏഴുനാള്‍ 2900 കിലോമീറ്റര്‍ താണ്ടി മെയ് 17ന് പനതിനായിക്കോസ് സേ്റ്റഡിയത്തില്‍ ഒളിമ്പിക്‌സ് സംഘാടക സമിതിയ്ക്ക് ദീപശിഖ കൈമാറും.