ടു ജിസ്‌പെക്ട്രംക്കേസ്; രാജയുടെ ജാമ്യാപേക്ഷ 15ന് പരിഗണിക്കും

single-img
11 May 2012

ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ.രാജയുടെ  ജാമ്യാപേക്ഷയില്‍ വിചാരണകോടതി ഈമാസം 15ന് വിധിപറയും. ബുധനാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും സി.ബി.ഐ എതിര്‍ത്തിരുന്നു. ഡി.എം.കെ  എം.പി കനിമൊഴി ഉള്‍പ്പെടെ  ഈ കേസില്‍ അറസ്റ്റിലായ മറ്റുപ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി  രണ്ടിന്  അറസ്റ്റിലായ  രാജ ഈ അടുത്തകാലം വരെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.