കാണാതായ റഷ്യൻ വിമാനം തകർന്ന നിലയിൽ

single-img
10 May 2012

ഇന്തോനേഷ്യ:കാണാതായ റഷ്യൻ വിമാനം ഇന്തോനേഷ്യക്ക് സമീപം ജാവയിൽ തകർന്നു വീണ നിലയിൽ കണ്ടെത്തി.റഷ്യൻ സുഖോയ് വിമാനമാണ് ഇന്നലെ മുതൽ കാണാതായത്.വിമാനത്തിൽ ഉണ്ടായിരുന്ന 48 പേരും മരിച്ചതായാണ് സൂചന.ഇന്തോനേഷ്യയിൽ പ്രദർശന പറക്കൽ നടത്തുന്നതിനിടെയായിരുന്നു സംഭവം.മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ഇന്തോനേഷ്യയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു ഇതിൽ ഉണ്ടായിരുന്നത്.കിഴക്കന്‍ ജക്കാര്‍ത്തയിലെ ഹാലിം പർദന കുസുമ എയര്‍പോര്‍ട്ടില്‍ നിന്ന് ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടു മണിക്കാണ് വിമാനം പറന്നുയര്‍ന്നത്. 50 മിനിറ്റു കഴിഞ്ഞപ്പോള്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമായി.പതിനായിരം അടി ഉയരത്തിൽ നിന്നും ആറായിരം അടിയിലേക്ക് താഴുന്നതുവരെ റേഡിയോ ബന്ധവുമുണ്ടായിരുന്നു.സലാക് മല നിരകളിൽ സേനാവിഭാഗങ്ങളും രക്ഷാപ്രവർത്തകരും തിരച്ചിൽ നടത്തിയിരുന്നു.മോശം കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ ദുർഘടമാക്കിയിരിക്കുകയാണ്.