കുലംകുത്തി പ്രയോഗം ക്രൂരം: ഉമ്മന്‍ചാണ്ടി

single-img
10 May 2012

റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ്  ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ  കുലംകുത്തി പ്രയോഗം  ക്രൂരമാണെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുപ്രവര്‍ത്തകര്‍ പ്രയോഗിക്കുന്ന  പദങ്ങളും അതിന്റെ  സന്ദര്‍ഭവും  അവരവര്‍ തന്നെ പരിശോധിക്കണം. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും  അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെ  പുറത്തുകൊണ്ടുവരാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.  നിരായുധനായ  ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെയാണ്  അക്രമികള്‍  വധിച്ചിരിക്കുന്നത്. ഇത്  കേരളത്തിന് അപമാനകരമായ  സംഭവമാണ്  മുഖ്യമന്ത്രി പറഞ്ഞു.