സ്ത്രീകളെ ഉപദ്രവിച്ച 3 പേരെ ജനക്കൂട്ടം തല്ലിക്കൊന്നു.

single-img
10 May 2012

നാഗ്പൂർ:സ്ത്രീകളെ ശല്യം ചെയ്ത മൂന്നു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു.നാഗ്പൂരിലെ ഭാരത് നഗർ മേഖലയിലായിരുന്നു സംഭവം നടന്നത്.അടുത്തകാലത്തായി മോഷണങ്ങളും സ്ത്രീകളെ  ശല്യം ചെയ്യുന്ന സംഭവവും വർദ്ധിച്ചിരുന്നു.ഇവരെ പിടികൂടുന്നതിനായി നാട്ടുകാരും പോലീസും തിരച്ചിൽ നടത്തി വരികയായിരുന്നു.ബുധനാഴ്ച്ച ഇത്തരത്തിൽ എത്തിയ നാലംഗ സംഘത്തെ ജനങ്ങൾ ആക്രമിക്കുകയായിരുന്നു.ആക്രമത്തിനിരയായവരിൽ ഒരാൾ സ്ത്രീ വേഷത്തിലും രണ്ടുപേർ പോലീസ് വേഷത്തിലുമാണ് എത്തിയത്.ഒരാൾ സംഭവ സ്ഥലത്തും രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചത്.നാലാമത്തെയാളെ പോലീസ് അറസ്റ്റു ചെയ്തു.