മുല്ലപ്പെരിയാര്‍ഡാം ഭൂകമ്പസാധ്യതാ മേഖലയാണെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി

single-img
10 May 2012

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ സാധ്യതാ മേഖലയാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക  മന്ത്രി  വിലാസ്‌റാവു ദേശ്മുഖ് . ലോക്‌സഭയില്‍ പി.ടി. തോമസ് എം.പിയുടെ   ചോദ്യത്തിന് മറുപടി  നല്‍കവേയാണ് അദ്ദേഹം  ഇക്കാര്യം പറഞ്ഞത്. ഭൂകമ്പസാധ്യയുള്ള  സോണ്‍ 3ലാണ് മുല്ലപ്പെലരിയാര്‍ ഡാം സ്ഥിതി ചെയ്യുന്നത്.  ഇന്ത്യയില്‍  അഞ്ച് ഭൂകമ്പസാധ്യതാമേഖലകളുണ്ടെന്നും  ആദ്യരണ്ട് മേഖലകള്‍  ശക്തമായ  ചലനങ്ങള്‍ ഉണ്ടാകുന്ന മേഖലയും   മുല്ലപ്പെരിയാല്‍  ഉള്‍പ്പെടുന്ന മൂന്നാമത്തെമേഖല  ചെറിയ ചലനങ്ങള്‍ ഉണ്ടാകുന്ന മേഖലയുമാണ്. ഇവിടെ ഉണ്ടാകുന്ന ഭൂചലനങ്ങള്‍ ഗുരതരമല്ലെന്നും മന്ത്രി പറഞ്ഞു.