സ്വവർഗ്ഗ വിവാഹത്തിനു പിന്തുണയുമായി ഒബാമ

single-img
10 May 2012

വാഷിംഗ്ഡൺ: സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ചു കൊണ്ടു അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ .ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഈ വിവാദ സംസാരത്തിന് തുടക്കം കുറിച്ചത്.സ്വവർഗ്ഗാനുരാഗികൾ തമ്മിലുള്ള വിവാഹത്തിനു താൻ എതിരല്ലെന്നും ഇവർക്ക് ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടി വരരുതെന്നാണ് ആഗ്രഹിക്കുന്നതെന്നുമാണ് ഒബാമ പറഞ്ഞത്.നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയുടെ മുഖ്യ എതിരാളിയായ റിപ്പബ്ളിക്കന്‍ നേതാവ് മിറ്റ് റോംനി സ്വവര്‍ഗ വിവാഹത്തിനു എതിരാണ്.എന്നാൽ അടുത്തിടെ സ്വവർഗ്ഗാനുരാഗികളുടെ സംഘടനകൾക്ക് വൈസ് പ്രസിഡന്റ് ജോ കാബിനറ്റ് അംഗം അർണെ ഡങ്കനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.50% അമേരിക്കകാരും സ്വവർഗ്ഗ വിവാഹത്തെ അനുകൂലിക്കുമ്പോൾ 48%ആളുകളാണ് സ്വവർഗ്ഗ വിവാഹത്തെ എതിർക്കുന്നത്.2008 ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്നപ്പോൾ സ്വവർഗ്ഗ വിവാഹത്തെ ഒബാമ എതിർത്തിരുന്നു.സ്വവർഗ്ഗ വിവാഹത്തെ നിയമാനുസൃതമാക്കുന്നതു സംബന്ധിച്ച് അമേരിക്കയിൽ ഇപ്പോൾ പുറത്തു വന്ന സർവ്വേ ഫലങ്ങളാണ് ഒബാമയുടെ നിലപാട് മാറ്റത്തിനു മുഖ്യ കാരണം.