ഹെലികോപ്റ്റര്‍ തകര്‍ന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്ക് പരിക്ക്

single-img
10 May 2012

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി  അര്‍ജുന്‍മുണ്ടെയും സംഘവും  സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍  റാഞ്ചിയിലെ  ബിര്‍സമുെണ്ട വിമാനത്താവളത്തില്‍ തകര്‍ന്നു വീണ്  മുഖ്യമന്ത്രിക്ക് പരിക്ക്.  ഇന്നലെ  ഉച്ചയ്ക്കായിരുന്നു സംഭവം. അദ്ദേഹത്തെ നഗരത്തിലെ അപ്പോളോ  ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍  പ്രവേശിപ്പിച്ചു. ഹെലികോപ്റ്ററില്‍  അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്ന ഭാര്യ  മീര,  രണ്ടു പൈലറ്റുമാര്‍, സുരക്ഷാ  ഉദ്യോഗസ്ഥന്‍ ,  ബി.ജെ.പി എം.എല്‍.എ ബര്‍കൗനാര്‍ ഗാഗ്രി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.  അവരുടെ നില ഗുരുതരമല്ല. സരൈകല-  ഖര്‍സാവാന്‍  ജില്ലയില്‍ കുച്ചായിയില്‍ വൈദ്യുതി സബ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുകയായിരുന്നു അദ്ദേഹം.

ഇരട്ട എഞ്ചിനുള്ള  അഗസ്ത എ.ഡബ്ല്യു.109 ഹെലികോപ്റ്ററാണ്  അപകടത്തില്‍പ്പെട്ടത്.  സാങ്കേതിക തകരാറിനെ  തുടര്‍ന്ന് സരൈകലയില്‍ ഇറക്കാന്‍ കഴിയാതെ  ഹെലികോപ്റ്റര്‍ റാഞ്ചിയിലേക്കു മടങ്ങിപ്പോരുകയായിന്നു. ഹെലികോപ്റ്റര്‍  ഇറക്കാന്‍ ശ്രമിക്കവേയാണ്  അപകടം ഉണ്ടായത്.