ഹര്‍ഡില്‍സില്‍ അനുവിനും ഹൈജമ്പില്‍ ജിനുവിനും സ്വര്‍ണം

single-img
10 May 2012

ബാലെവാഡി  സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നടന്ന 20 വയസില്‍ താഴെയുള്ള  പെണ്‍കുട്ടികളുടെ  400 മീറ്റര്‍  ഹര്‍ഡില്‍സില്‍  കേരളത്തിന്റെ ആര്‍.അനുവിന്  മീറ്റ് റെക്കാഡോടെ സ്വര്‍ണ്ണം.  2001-ല്‍  ആന്ധ്രാപ്രദേശിന്റെ  എ.കല്യാണി  സ്ഥാപിച്ചിരുന്ന  1:02:10 മിനിട്ടിന്റെ  റെക്കാഡാണ്  അനു തകര്‍ത്തത്.  1:02:84 മിനിട്ടില്‍ കര്‍ണ്ണാടകയ്ക്ക് വേണ്ടി അര്‍പ്പിത വെള്ളിയും 1:06:68 മിനിട്ടില്‍ കേരളത്തിന്റെ പി.മെര്‍ലില്‍ വെങ്കലവും നേടി.

20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.62 മീറ്റര്‍ ചാടി ജിനുമേരിയ മാനുവല്‍ സ്വര്‍ണവും1.59 മീറ്റര്‍ ചാടി  മഹാരാഷ്ട്രയുടെ നികേത വെള്ളിയും നേടി.