ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം

single-img
10 May 2012

മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്  9 വിക്കറ്റ് വിജയം. ആദ്യബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റിന്  141 റണ്‍സെടുത്തപ്പോള്‍  രണ്ടോവര്‍ ശേഷിക്കേ  ഒരു വിക്കറ്റ് നഷ്ടത്തില്‍  ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സ് വിജയത്തിലെത്തി. 59 ബോളില്‍ ആറ് സിക്‌സും  അഞ്ചുഫോറുമുള്‍പ്പെടെ 82 റണ്‍സെടുത്ത  ഗെയ്ല്‍ ആണ് അഞ്ചാമത് ഐ.പി.എല്‍ റണ്‍വേട്ടയില്‍ മുന്നില്‍.