അനന്യയും ആഞ്ജനേയനും ഒരുമിച്ചുവോ

single-img
10 May 2012

തിരുവനന്തപുരം:തെന്നിന്ത്യൻ നടിയായ അനന്യ സ്വന്തം വീട്ടിൽ നിന്നും മുങ്ങി വിവാഹ നിശ്ചയം നടത്തിയിരുന്ന ആഞ്ജനേയനോടൊപ്പം താമസം തുടങ്ങി.ഒരു സിനിമാക്കഥ പോലെ സസ്പെൻസ് നിറഞ്ഞതാണ് വിവാഹ നിശ്ചയത്തിനു ശേഷം അനന്യയുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.ആഞ്ജനേയൻ എന്ന വ്യവസായിയുമായുള്ള അനന്യയുടെ വിവാഹ നിശ്ചയം ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ  വിവാദമായതാണ്.ഇതിൽ പ്രാധാനം ആഞ്ജനേയൻ മുമ്പ് വിവാഹം കഴിച്ചിരുന്നു എന്നതായിരുന്നു.തുടർന്ന് അനന്യയുടെ കുടുംബം ഈ വിവാഹത്തിൽ നിന്നും പിന്തിരിയാൻ തീരുമാനിച്ചെന്നും വാർത്തകൾ വന്നു.എന്നാൽ ഈ വാർത്തകളെയെല്ലാം അനന്യ നിഷേധിച്ചിരുന്നു. പിന്നീട് ലഭിച്ച റിപ്പോർട്ടിൽ അനന്യയും ഈ വിവാഹത്തിൽ നിന്നും പിൻവാങ്ങി എന്നതായിരുന്നു.എന്നാൽ ഇപ്പോൾ നടി ആഞ്ജനേയനോടൊപ്പമാണ് താമസിക്കുന്നതെന്നാണ് സിനിമാ ലോകത്തെ വർത്തമാനം.നടി ആഞ്ജനേയന്റെ വീട്ടിൽ നിന്നാണ് ലൊക്കേഷനിൽ എത്തുന്നതെന്നും ഇവർ പറയുന്നു.പുതിയ ഗോസിപ്പിനെ കുറിച്ച് പ്രതികരിക്കാൻ അനന്യ തയാറായിട്ടില്ല.എന്നാൽ ഈ കാര്യം നടിയുടെ അച്ഛന്‍ സമ്മതിച്ചുവെന്നാണ് പറയുന്നത്.എന്നാൽ അനന്യയുടെ അമ്മ പ്രസീദ പറയുന്നത് മകൾ തങ്ങളോടൊപ്പം ഉണ്ടെന്നാണ്.വിവാഹനിശ്ചയം കഴിഞ്ഞ പുരുഷനുമൊത്ത് ഒരു പെണ്‍കുട്ടി പുറത്തു പോകുന്നതിനെ കുറ്റം പറയാന്‍ കഴിയുമോ എന്നും അവര്‍ ചോദിച്ചു. വിവാഹം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടത്തും. എല്ലാവരേയും അറിയിച്ച ശേഷമാവും വിവാഹമെന്നും നടിയുടെ അമ്മ പറഞ്ഞു.