ചന്ദ്രശേഖരന്‍ വധം; 12 പേര്‍ പ്രതിപട്ടികയില്‍

single-img
10 May 2012

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍  പോലീസ് പ്രതിപട്ടിക തയ്യാറാക്കി.  12 പേരടങ്ങുന്ന പ്രതിപട്ടികയില്‍ മുഖ്യപ്രതികള്‍  കൊടി സുനിയും റഫീഖുമാണ്. കൂടുതല്‍ വിവങ്ങള്‍ക്കായി റഫീഖിന്റെ സഹോദരനേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൊടി സുനിക്കും റഫീഖിനുമായി തിരച്ചില്‍ വ്യാപകമായി നടത്തിവരുകയാണ്. ഇവര്‍ ഒളിക്കാന്‍  സാധ്യതയുള്ള സ്ഥലങ്ങളിലും  പോലീസ്  ഉര്‍ജ്ജിതമായി തിരച്ചില്‍ നടത്തുകയാണ്. അന്യസംസ്ഥാനത്തേക്കും  പോലീസ്  പ്രതികള്‍ക്കായി തിരച്ചില്‍  ആരംഭിച്ചിട്ടുണ്ട്.  കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ  ഫോണ്‍ കോളുകള്‍ പരിശോധിച്ച് വരുകയാണ്. കൊടി സുനിയെ അപായപ്പെടുത്തിയേക്കാമെന്നും ഇന്റ്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ അസ്വഭാവിക മരണം കണ്ടാല്‍  അറിയിക്കണമെന്ന് എല്ലാ പോലീസ് സ്‌റ്റേഷനുകളിലും  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.   നിരവധി കേസുകളില്‍ പ്രതിയാണ് കൊടിസുനി.