സൗദിയിലെ വിനോദസഞ്ചാരികള്‍ക്ക് വിസാനടപടികള്‍ എളുപ്പമാക്കുമെന്ന് കോണ്‍സല്‍ ജനറല്‍

single-img
9 May 2012

സൗദിയില്‍ നിന്നുള്ള  വിനോദസഞ്ചാരികള്‍ക്ക്  വിസാ നടപടികള്‍ എളുപ്പമാക്കുമെന്ന് കോണ്‍സല്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായി.  കേരളാ ടൂറിസം വകുപ്പ് ജിദ്ദയില്‍ സംഘടിപ്പിച്ച റോഡ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രേഖകളെല്ലാം  ശരിയാണെങ്കില്‍  മൂന്ന് ദിവസത്തിനകം  വിസാ നടപടികള്‍  പൂര്‍ത്തിയാക്കും. ഒണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഇപ്പോള്‍ നിലവിലുണ്ട്.  പ്രകൃതി മനോഹരമായ കേരളം സന്ദര്‍ശിക്കാന്‍ ഒട്ടെറെ സൗദിസ്വദേശികള്‍  ആഗ്രഹിക്കുന്നുണ്ടെന്നും  അവര്‍ക്കാവശ്യമായ  എല്ലാ സഹായങ്ങളും കോണ്‍സുലേറ്റ് ചെയ്യുമെന്നും കൂടുതല്‍ പേര്‍ സൗദിയില്‍ നിന്ന്  ഇന്ത്യയില്‍ എത്തുന്നത് ടൂറിസത്തെ മാത്രമല്ല  ഇരുരാജ്യങ്ങള്‍ തമ്മിലുള്ള  ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും  അദ്ദേഹം പറഞ്ഞു.