ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും കുലം കുത്തികള്‍: പിണറായി വിജയന്‍

single-img
9 May 2012

ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ  തകര്‍ക്കാന്‍ ശ്രമിക്കുന്നവരും  കുലം കുത്തികളാണെന്ന്  പിണറായി വിജയന്‍ . ടി.പി. ചന്ദ്രശേഖരന്‍   കുലംകുത്തിയല്ലെന്ന  പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ വ്യംഗമായി  ചിലത് പറയുകയാണ്. ഇത്തരക്കാരുടെ  ലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും പാര്‍ട്ടിെക്കതിരെ  യു.ഡി.എഫ്  ആരോപണമുന്നയിച്ചാല്‍  അത് മനസിലാക്കാം. എന്നാല്‍ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് നിന്ദ്യമായ  ഭാഷയില്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ യു.ഡി.എഫിനെ ഗുണം ചെയ്യുകയുള്ളൂ. പാനൂരില്‍ എ.കെ.ജി  സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്.  പാര്‍ട്ടിയെ  തകര്‍ക്കാന്‍ ശ്രമിച്ച  ഏതെങ്കിലും നേതാവിന്‌ സിന്ദാബാദ് വിളിച്ചാല്‍  അത്  മനസിലാക്കാനുള്ള  വിവേകം പാര്‍ട്ടിക്കുണ്ടെന്നും ആ നേതാവിനും  ആ വിവേകം ഉണ്ടെന്ന് മനസിലാക്കണം. പാര്‍ട്ടി തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ  കുറിച്ച് നല്ല വാക്ക്  പറയുന്നത് ഫലം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.