പൈലറ്റുമാരുടെ സമരം; മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി

single-img
9 May 2012

പൈലറ്റുമാരുടെ സമരം രണ്ടാം ദിവസത്തിലേയ്ക്ക് തുടരുന്നത്  വിമാന സര്‍വ്വീസുകളെ ബാധിക്കുന്നു. ഇന്ന് പുറപ്പെടേണ്ട മൂന്ന് അന്താരാഷ്ട്ര വിമാനസര്‍വ്വീകള്‍ റദ്ദാക്കി.  മുംബൈയില്‍ നിന്നും  ന്യൂയോര്‍ക്കിലേയ്ക്കും   ഡല്‍ഹി, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. വിമാനങ്ങള്‍  റദ്ദാക്കുന്നത് സംബന്ധിച്ച  വിവരങ്ങള്‍ നല്‍കാന്‍ എയര്‍ ഇന്ത്യ തയ്യാറാവുന്നില്ലെന്ന്  യാത്രക്കാര്‍ പരാതി
പറയുന്നു. ബോയിങ് 787 ഡ്രീലൈനര്‍ പരിശീലനം പുനഃക്രമീകരിച്ചതിനെതിരെയാണ്  പൈലറ്റുമാരുടെ സമരം.