മോറിസ് സെന്‍ഡാക് അന്തരിച്ചു

single-img
9 May 2012

അമേരിക്കന്‍  സാഹിത്യകാരനായ മോറിസ് സെന്‍ഡാക്  അന്തരിച്ചു. 84 വയസായിരുന്നു.  കണക്ടിക്കറ്റിലെ  ഡാന്‍സ് ബാറിലായിരുന്നു അന്ത്യം. ബാലസാഹിത്യ രചനാ രംഗത്ത് വിഖ്യാതനായിരുന്ന അദ്ദേഹം സെവന്‍ ലിറ്റില്‍ മോണ്‍സ്‌റ്റേഴ്‌സ് എന്ന കുട്ടികളുടെ  ടിവി പരിപാടിയുടെ ഉപജ്ഞാതാവായിരുന്നു.  1963-ല്‍  പ്രസിദ്ധീകരിച്ച വെയര്‍ ദ വൈല്‍ഡ് എന്ന കൃതി  അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടികൊടുത്തിരുന്നു.