വിഷന്‍ ഇന്ത്യ സംസ്ഥാന ഫുട്‌ബോള്‍; മലപ്പുറത്തിന് കിരീടം

single-img
9 May 2012

വിഷന്‍ ഇന്ത്യ അണ്ടര്‍ 15 സംസ്ഥാന ഫുട്‌ബോള്‍  ചാമ്പ്യന്‍ഷിപ്പില്‍  മലപ്പുറത്തിന് കിരീടം. ഫൈനലില്‍  തിരുവനന്തപുരത്തെ  ടൈബ്രേക്കറിയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ അട്ടിമറിച്ചാണ്  മലപ്പുറം കിരീടം  നേടിയത്. ഇരു ടീമുകളുടെയും  ഗോള്‍രഹിത സമനില നിശ്ചിത സമയത്തില്‍ സമനില പാലിച്ചതിനാലാണ്  ടൈബ്രേക്കറിലൂടെ  വിജയികളെ  തിരഞ്ഞെടുത്തത്. ടൈബ്രേക്കറില്‍ മലപ്പുറത്തിന് വേണ്ടി ജിതിന്‍, സുഫൈദലി, അല്‍ത്താഫ് റിഷി എന്നിവര്‍ ഗോളുകള്‍ നേടി. എന്നാല്‍  പ്രകാശിന്റെ  ഒരുഗോളാണ്  തിരുവനന്തപുരത്തിന് ലഭിച്ചത്. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ തൃശൂരിനേ മികച്ച ടീമായും മികച്ച ഗോള്‍ കീപ്പറായി  മലപ്പുറത്തിന്റെ റമീസിനെയും    ടോപ്പ് സ്‌കോററായി തിരുവനന്തപുരത്തിന്റെ  അനീഷിനെ  തിരഞ്ഞെടുത്തു.