Breaking News

ചന്ദ്രശേഖരന്‍വധം: കൊലയാളികളെ കണ്ടെത്തിയെന്ന് ജേക്കബ് പൊന്നൂസ്


ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരെ കണ്ടെത്തി കഴിഞ്ഞുവെന്നും കൊല്ലിച്ചതാരെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും ഡി.ജി.പി ജേക്കബ് പൊന്നൂസ്.

വ്യക്തിപരമായി വിരോധമുള്ളവര്‍ ചന്ദ്രശേഖരനുണ്ടായിരുന്നില്ല, വിരോധം ഉണ്ടാകാനുള്ള സാഹചര്യം ഒന്നുമാത്രമായിരുന്നു. അതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ പുരോഗതി മാധ്യമങ്ങളോട് വെളിപ്പെടുത്താറായിട്ടില്ല. വിശദാംശങ്ങള്‍ നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.