പൈലറ്റുമാരുടെ സമരം മൂന്നാം ദിവസത്തിലേയ്ക്ക് :18 വിമാന സർവ്വീസുകൾ റദ്ദാക്കി.

single-img
9 May 2012

ന്യൂഡൽഹി:എയർ ഇന്ത്യൻ പൈലറ്റുമാരുടെ സമരം മൂന്നാംദിവസത്തിലേക്ക് കടന്നു.ഇതു കാരണം ദില്ലിയിലും മുംബയിലുമായി 18 എയർ ഇന്ത്യ സർവ്വീസുകൾ റദ്ദാക്കി.ഇന്ത്യയുടെ റിയാദ് വിമാനവും എയർ ഇന്ത്യാ എക്സ് പ്രസിന്റെ കുവൈറ്റ് വിമാനവും റദ്ദാക്കിയ സർവ്വീസുകളിൽ ഉൾപ്പെടുന്നു.പൈലറ്റുമാരുടെ സമരം നിയമ വിരുദ്ദമാണെന്ന് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇവരോട് സമരത്തിൽ നിന്നും പിന്മാറണമെന്നും കോടതി ആവശ്യപ്പെട്ടു. സമരം ചെയ്തതിൽ ഇതു വരെ 25 പൈലറ്റുമാരെ എയർ ഇന്ത്യ പിരിച്ചു വിട്ടു.എന്നാൽ ഞായറാഴ്ച്ച വരെ സമരം തുടങ്ങുമെന്നാണ് പൈലറ്റുമാർ പറയുന്നത്.സമര മുഖത്ത് ഇപ്പോൾ 250 -ഓളം പൈലറ്റുമാർ ഉണ്ട്.ഇവരുടെ സമരം എയർ ഇന്ത്യക്ക് വൻ സാമ്പത്തിക നഷ്ട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.