വാഹനാപകടത്തില്‍ യുവാവ് മരിച്ചു

single-img
9 May 2012

റോഡുവക്കിലെ സംരക്ഷണ ഭിത്തിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച്  യുവാവ് മരിച്ചു.  ഒപ്പമുണ്ടായിരുന്ന ആള്‍ക്ക്  ഗുരുതരമായി പരിക്കേറ്റു.  തിരുവനന്തപുരം ഉദയകുളങ്ങര സന്ധ്യാഭവനില്‍  ഭദ്രന്‍ -ഇന്ദിരാ ദമ്പതികളുടെ  മകന്‍  അജീഷ്(20) ആണ്  മരിച്ചത്.  സുഹൃത്ത് ഗിരീഷ് ഗുരുതരമായ  പരുക്കുകളോടെ  തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍  ചികിത്സയിലാണ്. ഇന്നലെ രാത്രി  9.30 ന് എം.സി.റോഡില്‍  വച്ചാണ് അപകടമുണ്ടായത്. മരപ്പണിക്കാരായ ഇരുവരും പത്തനംതിട്ടയില്‍ നിന്ന്  തിരുവനന്തപുരത്തേ വീട്ടിലേയ്ക്ക് ജോലികഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അജീഷ് അവിടെ വച്ച് മരിക്കുകയായിരുന്നു.