ചന്ദ്രശേഖരൻ കുലംകുത്തിയെന്ന അഭിപ്രായം പിണറായിയുടേത് മാത്രം:വിഎസ് അച്യുതാനന്ദൻ

single-img
8 May 2012

കൊല്ലപ്പെട്ട റവല്യൂഷണറി മാക്സിസ്റ്റ് പാർട്ടി നേതാവ് ടി.പി ചന്ദ്രശേഖരൻ കുലം കുത്തിയെന്ന അഭിപ്രായം പിണറായി വിജയന്റേത് മാത്രമാണെന്ന് വി.എസ് അച്യുതാനന്ദൻ. ടി.പി ചന്ദ്രശേഖരന്റെ കൊലയെക്കുറിച്ചുള്ള പ്രതികരണം പിണരായി വിജയനോട് ആരാഞ്ഞപ്പോൾ കുലകുത്തികൾ എന്നും എന്നും കുലംത്തികളാണെന്ന പ്രതികരണമാണു പിണറായി നടത്തിയത്.ഇതിനു മറുപടിയായാണു ഇന്നത്തെ വി എസ്സിന്റെ പ്രസ്താവന വന്നത്.ചന്ദ്രശേഖരൻ ധീരനായ കമ്യൂണിസ്റ്റ് ആയത് എങ്ങനെയെന്നും പിണറായി വി എസ്സിനോടായി ചോദിക്കണം എന്നും പിണറായി പറഞ്ഞിരുന്നു.

അധോലോക സംസ്കാരം കമ്യൂണിസ്റ്റ് രീതി അല്ലെന്നുള്ള സിപിഐ നിലപാട് ശരിയാണെന്നും വി.എസ്സ് പറഞ്ഞു